Friday, 4 March 2011

സ്വപ്നം




















സഫലമാകാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ച
സ്വപ്നത്തിന്റെ ചിതയ്ക്കും കൂടി തീ കൊളുത്തേണ്ടി വന്നപ്പോള്‍, 
സ്വപ്നങ്ങളുടെ ചുടലപ്പറമ്പില്‍ നിന്നു കൊണ്ട് 
ഞാന്‍ പ്രതിജ്ഞയെടുത്തു..
ഇനിയൊരെണ്ണം പിറവിയെടുക്കുന്നതിനു മുന്‍പ് തന്നെ 
അതിനെ അലസിപ്പിക്കാന്‍ ...
പക്ഷെ..
'ആരൊക്കെ നിന്നെ വിട്ടു പിരിഞ്ഞാലും,
ഒടുവില്‍ നിന്റെ കൂടെ ഞങ്ങള്‍ മാത്രമേയുണ്ടാവൂ'
എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു നവ-ജാത സ്വപ്നം
എന്നെ നോക്കി മോണയിളിച്ചു കാട്ടി...!

5 comments:

  1. 'ആരൊക്കെ നിന്നെ വിട്ടു പിരിഞ്ഞാലും,
    ഒടുവില്‍ നിന്റെ കൂടെ ഞങ്ങള്‍ മാത്രമേയുണ്ടാവൂ'
    എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു നവ-ജാത സ്വപ്നം
    എന്നെ നോക്കി പല്ലിളിച്ചു കാട്ടി...!
    .........................................
    ലളിതം...സുന്ദരം...തീക്ഷ്ണം...
    ..................ഭാവുകങ്ങള്‍

    ReplyDelete
  2. കൊള്ളാം.. :)

    ReplyDelete
  3. നമ്മളെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നത്‌ ഒരുപക്ഷേ സ്വപ്നങ്ങള്‍ അയരിക്കും അതല്ലേ അവ നമ്മെ വിട്ടു പോകാത്തത് ... പ്രിയ കൂട്ടുകാരന് എല്ലാവിധ ആശംസകളും

    ReplyDelete
  4. @Dintz: നന്ദി സ്നേഹിതാ..

    I'm a lonely road of broken dreams;
    It's the beloved that I'm searching for..
    These stars are all so dull;
    It's the moon that I'm searching for..
    Happiness is so angry with me;
    It's the life I'm searching for..
    There's a crowd around me all the time;
    It's a friend that I'm searching for..
    My life is like a path;
    It's the destination that I'm searching for..
    Don't know what is it that I have lost;
    May be it's "ME" that I'm searching for..!

    ReplyDelete